Friday, October 26, 2012

After all I'm a Malayali




സമയം 5.10. ലണ്ടന്‍നിലെ എന്റെ ഒരു പതിവു സായാഹാനം..ഓഫീസിലെ കത്തി കുത്തും പാരവെപ്പും എല്ലാം കഴിഞ്ഞു ഞാന്‍ വീട്ടിലേക്ക്  ലാപ്ടോപ് ബാഗും തുക്കി ഇറങ്ങി.. പണ്ട് ഈ സമയമാകുമ്പോള്‍ 'വൈകുന്നേരം എന്താ പരിപാടി' എന്ന് തലയില്‍ ചൊറിഞ്ഞു കൊണ്ട് ചോദികുന്ന കുറെ സുഹൃത്ക്കള്‍ എനിക്കുണ്ടായിരുന്നു...ഇപ്പോള്‍ ഒരുത്തന്റെയും പൊടി പോലും ഇല്ല...കല്യാണം  കഴിഞ്ഞപ്പോള്‍ എല്ലാവന്‍മാരും ഭയങ്കര മാന്യന്‍മാര്‍.. ഇപ്പോള്‍ എന്നെ കണ്ടാല്‍ ആലുവ മണ്ണപുറത്തു കണ്ട പരിചയം പോലും ഇല്ല...


എന്റെ പതിവ് ട്രെയിന്‍ Waterloo സ്റ്റേഷനിലെ Platform-ലേക്ക് ഇരച്ചു വന്നു നിന്നു. ഇറാങ്ങനും കയറാനും ഉള്ളവരുടെ തിരകിനിടയിലേക്ക് മലയാളിയുടെ സ്വതസിദ്ധമായ talent-ല്‍  ലൂടെ ഇടിച്ചു തള്ളി കയറി ഒരു window seat ഞാന്‍ തരപെടുത്തി. പുറകില്‍നിന്നു ഏതോ ഒരു സായിപ്പു എന്റെ തന്തയ്ക്കു വിളികുന്നത് ഞാന്‍ കേട്ടില്ല എന്ന് നടിച്ചു പുറത്തേക് നോക്കി ഇരുന്നു. ആ സായിപ്പിന്റെ കാലില്‍ ഞാന്‍ ചവിട്ടി പോലും... നാട്ടില്‍ നരസിംഹത്തിന്റെ  ഫസ്റ്റ് ഷോ പോലീസും പട്ടാളവും കാവല് നില്‍കുന്ന അപ്സര തിയേറ്ററില്‍ ഇടിച്ചു കയറി കണ്ടിട്ടുള്ള എന്നിക്ക് ഇമ്മാതിരി തിരക്ക് നാരങ്ങ മുട്ടായി  തിന്നുന്നതിനെക്കാളും സിമ്പിള്‍ ആണെന്ന് ആ കഷണ്ടി സായിപ്പിന് അറിയാമോ !!! ഇന്ത്യക്ക്  സ്വാതന്ത്രിയം കിട്ടിയതു ഈ തെണ്ടി അറിഞ്ഞില്ലേ ??

ട്രെയിന്‍ മെല്ലെ ചലിച്ചു തുടങ്ങി. Tower Bridge ഉം London Eye ഉം എന്റെ കാഴ്ച്ചയില്‍ നിന്നും മെല്ലെ മിന്നി മറഞ്ഞു. സാധാരണത്തെതിലും ട്രെയിനില്‍ തിരക്ക് വളരെ കുറവ്. അങ്ങും ഇങ്ങും കുറെ പേര്‍ ചിതറി ഇരിക്കുന്നു. ഞാന്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു, വെല്ല colour's ഉം അടുത്ത് ഇരികുന്നുണ്ടോ എന്ന് അറിയാന്‍ . London ല്‍ ആണെങ്കിലും സ്വഭാവം അത്ര പെട്ടന്ന്  മറക്കാന്‍ പറ്റുമോ.. After all I'm a malayali...


എന്റെ മുന്‍വശത്തെ സീറ്റില്‍ ഒരു ചൈനകാരി കുട്ടി പാവടയുമിട്ട് ഇരിക്കുന്നു... പണ്ടേ എനിക്ക്  ചൈനീസ് കാരികളോട് വലിയ താല്പരിയം ഇല്ല. പണ്ട്  Westminister ലെ ഒരു Pub ല്‍  വെച്ച് ഒരു ചൈനകാരിയുടെ തല്ലു കൊണ്ടതിനു ശേഷം ആണോ ഈ താല്പര്യ കുറവ്‌ എന്ന് എനിക്ക് സംശയം ഇല്ലാതെ ഇല്ല. 2 ബിയര്‍ അകത്തു ചെന്നപ്പോള്‍, ചൈനക്കാരി അല്ലെ, നമ്മുടെ അയല്‍ക്കാരി അല്ലെ, എന്ന പരിഗണനയോടെ ഒന്നു മുട്ടി നോക്കിയതാ.. ഇന്ത്യ-ചൈന ഭായ്-ഭായ്  എന്ന്  മുറി ഇംഗ്ലീഷില്‍ കൈ കൊണ്ട് action -ഉം കാണിച്ചു ഒന്ന് പറഞ്ഞു നോക്കിയതാ . പിന്നെ ഒരു കൈ മുഖത്ത് പതിഞ്ഞതെ എനിക്ക് ഓര്‍മയുള്ളൂ. ദേഷ്യം കൊണ്ട്  ഞാന്‍ ചാടി എണിറ്റു, എന്നിട്‌ മുഖവും തിരുമി മെല്ലെ Pub-ന്‌  പുറത്തേക് നടന്നു. എന്തിനാ വെറുതെ ഒന്നും രണ്ടും പറഞ്ഞു ആ ചൈനാക്കാരിയുടെ കൈയില്‍ നിന്നും വീണ്ടും അടിവങ്ങുന്നത്. അവളു ആളു Kung-Fu  ആണോ  എന്നൊരു സംശയം...ശോ... എല്ലാം വളരെ പെട്ടെന്നായിരുന്നു... ഇപ്പോളും അത് ഓര്‍കുമ്പോള്‍ വലത് വശത്തെ അണ്ണപല്ലിനു ഒരു വേദനയാ.
പിന്നെ എനിയ്ക്ക് ഈ തല്ലു വലിയ പുത്തിരിയല്ല.നാട്ടില്‍ പ്രായ വെത്യാസമില്ലാതെ എത്രയോ ആള്ക്കരുടെ തല്ലു ഞാന്‍ കൊണ്ടിരിക്കുന്നു. പിന്നാ ഈ ഇട്ടാല്‍ പൊട്ടാത്ത ചൈനാക്കാരിയുടെ തല്ലു....
എന്നാലും അവള് എന്തിനാ എന്നെ തല്ലിയത് ?? ഭായി-ഭായി എന്നത് ചൈനീസില്‍ വല്ല തെറിയും ആണോ ?? അതോ ഞാന്‍ കൈ കൊണ്ട് കാണിച്ച Action അവള് തെറ്റിധരിച്ചോ ?? എന്ത്‌  പണ്ടാരമെങ്ങിലും ആകട്ടെ.. കിട്ടിയത് കിട്ടി.. പണ്ടേ ആരുടെ കൈയില്‍ നിന്നും വാങ്ങിയത് തിരിച്ചു കൊടുക്കുന്ന ചീത്ത സ്വഭാവം എനിക്കില്ല..അത് കാശ് ആയാലും...അടി ആയാലും...After all I'm a malayali...

Train ലെ ഡ്രൈവറിന്റെ പാറയില്‍ ഇട്ടു ഉരച്ച ശബ്ദത്തിലുള്ള Announcement കേട്ടു ഞാന്‍ എന്റെ ചിന്തയില്‍ നിന്ന് മടങ്ങി വന്നു .. ചൈനാക്കാരികളെ വിട്ടു ഞാന്‍ മറ്റു Seat കളിലേക്ക് ഊളിയിട്ടു നോക്കി.
എന്റെ വലതുവശത്തെ സീറ്റില്‍ ഒരു തടിയന്‍ കറുമ്പന്‍ ഡബിള്‍ ചീസ് ബര്‍ഗര്‍ അണ്ണാക്കിലേക്ക് തള്ളി കയറ്റുന്നു ..ബര്‍ഗറിന്റെ വൃത്തികെട്ട മണം എന്റെ മൂക്കിലേകു അടിച്ചു കയറി.
"ഇവന് ഇത് ട്രെയിനിന്റെ പുറത്തു വെച്ച് കഴിച്ചിട്ട് അകത്തു കയറിയാല്‍ പോരായിരുന്നോ'. വെറുതെ അല്ല ഇവന്റെ തടി കുറയാത്തത് " എന്ന്  ചുമ്മാ മനസ്സില്‍ പറഞ്ഞു..
അവന്റെ തീറ്റി കണ്ടിട്ട് എനിക്ക് ചൊറിഞ്ഞ് കയറി വന്നെങ്കിലും ഞാന്‍ പ്രതികരിക്കാന്‍ ഒന്നും പോയില്ല.. അല്ലെങ്കിലും പലയിടത്തും പ്രതികരിച്ചിട്ടു തല്ലു വാങ്ങിയ ചരിത്രം മാത്രമേ എനിക്കുള്ളു.. ഒന്നു പറഞാല്‍ രണ്ടാമതെതിനു കത്തി എടുക്കുന്ന Team ആ ഇവിടുത്തെ കറമ്പന്‍മാര്‍. വെറുതെ ആവിശ്യമില്ലാതെ എന്തിനാ ചുമരില്‍ Photo-യില്‍ മാലയിട്ടു ഇരിക്കുന്നത്..

എന്റെ കാക്ക ദൃഷ്ടി മെല്ലെ അവിടുന്ന് പിന്‍വലിച്ചു രണ്ടു സീറ്റ്‌ അപ്പുറത്തുള്ള ഒരു കിടിലം Piece-ന്റെ മേലെ പതിഞ്ഞു...സാധാരണ മലയാളിയെ പോലെ എന്റെ മനസ്സും മന്ത്രിച്ചു..
 "ചരക്കു സാധനം അളിയാ !!! 
നല്ല നീല കണ്ണുകള്‍, അനുസരണ ഇല്ലാതെ പറന്നു കളിക്കുന്ന Golden നിറമുള്ള മുടികള്‍, വെളുത്തു  വടിവൊത്ത ശരിരം...ഞാന്‍ അവളെ അടി മുടി ഒന്നു നോക്കി.. Denim ജീന്‍സും, വെള്ള ടോപ്പും ആണ് വേഷം...UGG ന്റെ ബ്രൌണ്‍ കളര്‍ ബൂട്സ്  കാലില്‍ കിടക്കുന്നു..ആ രൂപം നന്നായി ഒന്നു ആസ്വദിക്കാന്‍ തുടങ്ങുമ്പോളേക്കും അവളുടെ അടുത്തിരിക്കുന്ന ഭിമകരമായ ഒരു രൂപം എന്റെ കണ്ണില്‍ ഉടക്കി.Alsatian പട്ടിക്ക് bulldog-ല്‍ ഉണ്ടായതു പോലത്തെ ഒരുത്തന്‍.. കൈയില്‍ കൊപ്രാ തേങ്ങ കയറ്റി വെച്ചതുപോലത്തെ  മസിലുകള്‍..ക്ലീന്‍ shave ചെയ്ത മുഖത്തിന്റെയും കഴുത്തിന്റെയും ഒത്ത നടുക്ക് ഒരു കുരിശു പച്ച കുത്തി വെച്ചിരിക്കുന്നു..തലയില്‍ പശു നക്കി വെച്ചതു പോലെ മുടി Gel തേച്ചു ഒട്ടിച്ചു വെച്ചിട്ടുണ്ട്..
അവന്‍ അടുത്തിരിക്കുന്ന ചരക്കിന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു..അതിനു Reply എന്നപോലെ അവള്‍ അവന്റെ ചുണ്ടില്‍ ഒരു KISS...അതോടെ ആ ഭീകരന്‍ അവളുടെ Boyfriend ആണെന്നുള്ള നഗ്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു..

അല്ലെങ്കിലും നാട്ടിലും ഇതൊക്കെ തന്നെയാണ്  അവസ്ഥ..ഓരോ കിടിലം Piece-കളുടെ നടക്കുന്ന കൂതറ ചെക്കന്‍മാരെ കണ്ടാല്‍ 4.30 -ന്റെ പരശുറാമിന് പോയി തലവെക്കാന്‍ തോന്നും... 
എന്തായാലും അവളെ വായിനോക്കുന്നതു ഞാന്‍ നിറുത്തി..അതായിരിക്കും അവളുടെ ബോയ്‌ ഫ്രണ്ടിനും എനിക്കും നല്ലത്... അവന്റെ കൈയിലെ ഉരുണ്ടിരിക്കുന്ന മസിലില്‍ ഏതെങ്കിലും ഒന്ന് വഴുതി എന്റെ തലയില്‍ വല്ലതും വീണാല്‍ പാണ്ടി ലോറി കയറിയ തവളയുടെ അവസ്ഥയാവും എനിക്ക്‌..എന്തിനാ വെറുതെ അവനെ ഒരു കൊലക്കേസ് പ്രതിയാക്കുന്നത് എന്നു വിചാരിച്ചു നോട്ടം പിന്‍വലിച്ചു പുറത്തുള്ള പ്രകൃതി സൗന്ദര്യം നോക്കി എന്റെ ആഗ്രഹങ്ങള്‍ അയവിറക്കി...

ട്രെയിന്‍ Greenwich സ്റ്റേഷനിലേക്ക്‌  ഇരച്ചു കയറി നിന്നു..എന്റെ മുന്‍പില്‍ ഇരുന്ന ചൈനാക്കാരി പെട്ടിയും കിടക്കയും എല്ലാം എടുത്തുകൊണ്ടു പുറത്തേക് ഓടുന്നതു കണ്ടു.. Platform-ല്‍ നല്ല തിരക്ക് .. Door-ല്‍ കുറെ പേര്‍ തിക്കും തിരക്കും കൂടുന്നത്  കണ്ടപ്പോള്‍ മലയാളികളാണോ എന്ന സംശയത്താല്‍ ഞാന്‍ സൂക്ഷിച്ചു നോക്കി... ഭാഗ്യം മലയാളികള്‍ അല്ല...പക്ഷെ ഇന്ത്യകാരാണ് .. എന്തായാലും മലയാളിക്ക് മാത്രമല്ലോ ഈ സ്വഭാവം എന്ന സന്തോഷത്തോടെ ഞാന്‍ എന്റെ സീറ്റില്‍ നീണ്ടു നിവര്‍ന്നു ഇരുന്നു .

ചൈനാക്കാരി ഒഴിഞ്ഞ seat-ലേക്ക്  ഒരു അമ്മയും രണ്ടു വയസ്സു പ്രായം തോനിക്കുന്ന പയ്യനും വന്നിരുന്നു..നല്ല ഓമനത്തമുള്ള മുഖം.. അമ്മയെ പോലെ തന്നെ  പയ്യനും നല്ല ഗ്ലാമര്‍... അവന്റെ തലമുടി spike  ചെയ്തു ലുട്ടാപ്പിയുടെ കുന്തം പോലെ കൂര്‍പിച്ചു വെച്ചിട്ടുണ്ട്...വെളുത്തു തുടുത്തു നില്‍കുന്ന അവന്റെ മുഖത്തു അങ്ങും ഇങ്ങും കറുത്ത ചെറിയ dots-കള്‍ കാണാം... എന്തായാലും അമ്മയെ മുട്ടാന്‍ ആദ്യം മകനെ വളക്കാം എന്നാ മലയാളിയുടെ തലതിരിഞ്ഞ ഐഡിയയുമായി ഞാന്‍ അവനെ നോക്കി ഒരു ചിരി പാസാക്കി..
അവന്‍ എന്റെ മുഖത്തേക്ക് സംശയത്തോടെ ഒന്ന് തറപ്പിച്ചു നോക്കി.. ഇനി അവനു എന്റെ പ്ലാന്‍ മനസിലായി കാണുമോ എന്നാ ചെറിയ പേടിയോടെ ഞാന്‍ എന്റെ കൈ പൊക്കി Hi എന്നു പറഞ്ഞു....അത് പറഞ്ഞു മുഴുപ്പിക്കുനതിന് മുന്‍പേ അവനും കാണിച്ചു കൈ കൊണ്ട് ഒരു സൂത്രം.. അവന്റെ വലത്തേ കൈയിലെ എല്ലാ വിരലുകളും മടക്കി നടുക്കത്തെ വിരല്‍ മാത്രം പൊക്കി എന്നെ നീട്ടി കാണിച്ചു..കോഴിക്കോട്-കണ്ണൂര്‍ സൂപ്പര്‍ ഫാസ്റ്റും, മംഗള express - ഉം ഒരുമിച്ച് വന്നിടിച്ച പ്രതീതിയോടു ഞാന്‍ എന്റെ സീറ്റിലേക്ക് ചരിഞ്ഞ് ഇരുന്നു.. എനിക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടില്ല എന്ന മട്ടോടെ അവന്റെ അമ്മ കൈയില്‍ ഇരിക്കുന്ന news paper ന്റെ ഉള്ളിലേക്ക് തലയിട്ടു..ഇത്രമാത്രം ശ്രദ്ധിച്ചു വായിക്കാന്‍ ആ മഞ്ഞ പത്രത്തില്‍ എന്താ ഉള്ളത്?? Obama വടി ആയോ ?? അതോ David Cameron ന്റെ ഭാര്യ വെല്ലവരുടെയും കൂടെ ഒളിച്ചോടിയോ??

പണ്ടു ഏതോ മഹാന്‍ പറഞ്ഞ വാക്കുകള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി (പുത്തിരികണ്ടം ശശിയെട്ടനാണോ അതോ കക്കോടി വളവിലുള്ള Oxford University പാരലല്‍ കോളേജിലെ പിയൂണ്‍ പുഷ്‌കരന്‍ ചേട്ടനാണോ എന്ന് ഓര്‍മ കിട്ടുന്നില്ല ).
" പട്ടികളോടും കുട്ടികളോടും കളിക്കുന്നത് സൂക്ഷിച്ചു വേണ്ണം "

എന്തായാലും ഒന്നും സംഭവിച്ചില്ല എന്ന മട്ടോട് ചുറ്റും ഒന്നു കണ്ണോടിച്ചു വേറെ ആരും എന്റെ ചമ്മല്‍ കണ്ടില്ലെന്നു ഉറപ്പു വരുത്തി ഇതൊക്കെ ഞാന്‍ എത്ര കണ്ടിട്ടുള്ളതാ എന്ന ഭാവത്തോടെ Train-ന്റെ പുറത്തെ സൗന്ദര്യത്തിലേക്ക് ഊളിയിട്ടു..... After  all I'm a Malayali...